HOME
DETAILS
MAL
രഹന ഫാത്തിമ ശബരിമലയില്‍ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി
backup
October 19 2018 | 12:10 PM
തിരുവനന്തപുരം: കലാപ നീക്കത്തിന്റെ സൂചനകള്‍ അറിഞ്ഞതു കൊണ്ടാണ് താന്‍ രഹന ഫാത്തിമ വിഷയത്തില്‍ ഇടപ്പെട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രഹന ഫാത്തിമ ശബരിമലയില്‍ എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
യുവതികള്‍ പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തുന്നതുവരെ പ്രതിഷേധം ഇല്ലായിരുന്നു. ചില അന്തര്‍ധാരകളുടെ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇവര്‍ 18ാം പടി ചവിട്ടുന്നതോടെ പ്രതിഷേധം വ്യാപിപ്പിക്കാനായിരുന്നു ശ്രമം. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."