HOME
DETAILS

പ്രകൃതി ദുരന്തങ്ങളില്‍ ദക്ഷിണേന്ത്യയ്ക്ക് കരുതലാകാന്‍ മദ്രാസ് റെജിമെന്റില്‍ പ്രത്യേക സേന ഒരുങ്ങുന്നു

  
backup
August 22 2019 | 19:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6

 


ആലപ്പുഴ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ മദ്രാസ് റെജിമെന്റില്‍ പ്രത്യേകസേന ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് മദ്രാസ് റെജിമെന്റ് പ്രത്യേക സേനയെ സജ്ജമാക്കുന്നത്. 80 സൈനികരും 40 സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട 120 അംഗ സംഘത്തിനാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.
അത്യാധുനിക ഉപകരണങ്ങളില്‍ പരിശീലനം നല്‍കിയാണ് കരസേനയിലെ സാങ്കേതിക വിദഗ്ധരുടെ 40 അംഗ സംഘത്തെ നിയോഗിക്കുന്നത്. മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനമായ ഊട്ടി കൂന്നൂരിലെ എം.ആര്‍.സി വെല്ലിങ്ടണ്‍ കേന്ദ്രകരീച്ചാണ് പ്രത്യേക സൈനിക സംഘം പ്രവര്‍ത്തിക്കുക. സാങ്കേതിക വിഭാഗം ബംഗളൂരുവിലെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിന്റെ ആസ്ഥാനം കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.
സാങ്കേതിക വിദഗ്ധര്‍ക്കായി പ്രകൃതിദുരന്തങ്ങളില്‍ ഉപയോഗിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കും. മദ്രാസ് റെജിമെന്റ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ ആര്‍.എസ് ഗുരയ്യ മുന്‍കൈയെടുത്താണ് പ്രത്യേക സേനയെ സജ്ജമാക്കുന്നത്. മദ്രാസ് റെജിമെന്റിന് കീഴിലെ എല്ലാ സൈനികര്‍ക്കും ദുരന്തരനിവാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വിദഗ്ധ പരിശീലനം നല്‍കും.
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളാണ് റെജിമെന്റിനു കീഴില്‍ പ്രത്യേക പരിശീലനം നേടിയ സൈനിക സംഘം വേണമെന്ന ആശയം ഉടലെടുക്കാന്‍ കാരണം.
ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കരസേനക്ക് സുസജ്ജമായ സംവിധാനമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായാല്‍ മദ്രാസ് റെജിമെന്റിന് കീഴിലെ സൈനികരെയാണ് നിയോഗിക്കുന്നത്. കൂന്നൂരിലെ മദ്രാസ് റെജിമെന്റ് ആസ്ഥാനത്തു നിന്നും 150 ലേറെ സൈനികരാണ് ദുരന്തരനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തവണ കേരളത്തില്‍ എത്തിയത്. കവളപ്പാറയില്‍ 80 ഉം പുത്തുമല ഉള്‍പ്പെടെ വയനാട്ടില്‍ 70 സൈനികരെയുമാണ് നിയോഗിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago