HOME
DETAILS

70 വയസിന് മുകളിലുള്ളവര്‍ പാസ്‌പോര്‍ട്ടും രേഖകളും ഹാജരാക്കണം

  
backup
October 19, 2018 | 7:06 PM

70-%e0%b4%b5%e0%b4%af%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa

 

കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിക്കുന്ന എഴുപത് വയസിന് മുകളില്‍ പ്രായമുളളവരും സഹായിയും അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും നേരിട്ട് സമര്‍പ്പിക്കണം. ഹജ്ജിന് നേരിട്ട് അവസരം ലഭിക്കുന്നതിനാലാണ് ഇവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും നല്‍കേണ്ടിവരുന്നത്. ജീവിതത്തില്‍ ഹജ്ജ് ചെയ്യാത്ത 70 വയസിന് മുകളിലുളളവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം നേരിട്ട് അവസരം നല്‍കുന്നത്.
ഇവരോടൊപ്പം പുറപ്പെടുന്ന സഹായി നേരത്തെ ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടായിരം സഊദി റിയാല്‍ നിലവിലെ തുകയോടൊപ്പം അധികം നല്‍കേണ്ടിവരും. 1948 നവംബര്‍ 18ന് മുമ്പ് ജനിച്ചവരെയാണ് 70 വയസിന് മുകളിലുളളവരായി കണക്കാക്കുന്നത്. ഇവര്‍ക്കൊപ്പമുളള സഹായിയും രക്തബന്ധമുളളവരായിരിക്കണം. ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്‍, സഹോദരി, പേരമകന്‍, പേരമകള്‍, സഹോദര പുത്രന്‍, സഹോദര പുത്രി എന്നിവരെയാണ് സഹായികളായി ചേര്‍ക്കേണ്ടത്. ഇവരില്ലെങ്കില്‍ മറ്റൊരാളെ സഹായായി കൊണ്ടു പോകാം. ഒരു കവറില്‍ അഞ്ച് പേര്‍ക്ക് അപേക്ഷിക്കാം, രണ്ട് കുട്ടികളെ ഉള്‍പ്പെടുത്താം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. പണമടക്കുന്നതിന്റെ ചുമതല കവര്‍ ലീഡര്‍ക്കായിരിക്കും. കുട്ടികള്‍ സെപ്റ്റംബര്‍ 2019ന് രണ്ട് വയസിന് താഴെയായിരിക്കണം. വയസ് കൂടിയാല്‍ വിമാന ടിക്കറ്റ് നിരക്കിലെ ഇളവ് ലഭിക്കുകയില്ല. സ്ത്രീകള്‍ക്ക് മഹ്‌റമില്ലാതെ 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് ഒരുകവറില്‍ അഞ്ച് പേര്‍ക്ക് വരെ അപേക്ഷിക്കാം. നാലില്‍ കുറയാന്‍ പാടില്ല.
അപേക്ഷകര്‍ക്ക് മക്കയിലെപ്പോലെ ഇത്തവണ മദീനയിലെ താമസത്തിന് മദീനയിലെ മര്‍ക്കസിയ്യ ഉള്‍ഭാഗം, മര്‍ക്കസിയ്യ പുറം ഭാഗമോ തെരഞ്ഞെടുക്കാം. ആവശ്യമുള്ളവ രേഖപ്പെടുത്തിയാല്‍ മതി. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പി, വെളുത്ത പ്രതലത്തില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, 300 രൂപ അപേക്ഷ ഫീസ് അടച്ചതന്റെ രശീതി, കവര്‍ ലീഡറുടെ മേല്‍വിലാസം എഴുതിയ നിശ്ചിത തുകയുടെ പോസ്റ്റല്‍ സ്റ്റാമ്പ് അടക്കം കവര്‍ ചെയ്ത് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നല്‍കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago