HOME
DETAILS

മാനഭംഗശ്രമം; രണ്ടു ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

  
backup
June 07, 2017 | 7:45 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ad%e0%b4%82%e0%b4%97%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82

 

 


വണ്ടൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ പട്ടാപ്പകല്‍ റോഡില്‍ വച്ച് മാനഭംഗപെടുത്താന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിലെ മുഹമ്മദ് മോനിസ്(22), ബന്ധുവും സുഹൃത്തുമായ നവാസലി(20) എന്നിവരെയാണ് വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ക്ലാസ് കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മോനിസ് കയറിപിടിക്കുകയായിരുന്നു.
കൈകള്‍ പുറകോട്ട് വലിച്ചു പിടിക്കുന്നതിനിടെ ഇതു വഴി വന്ന ബൈക്ക് യാത്രികനെ കണ്ട് ഇവര്‍ ഓടി രക്ഷപെട്ടു. മൂന്നു മാസം മുന്‍പ് കേരളത്തിലെത്തിയ മോനിസ് സഹോദരന്റെ കൂടെ പത്തപ്പിരിയത്തെ ഫര്‍ണിച്ചര്‍ ഷെഡില്‍ ജോലി ചെയ്യുകയാണ്. മൂന്നാഴ്ച്ച മുന്‍പാണ് നവാസലി സംസ്ഥാനത്തെത്തിയത്. താഴെ കോഴിപ്പറമ്പിലെ ഒരു ഇന്‍ഡസ്ട്രിയലില്‍ ജോലി ചെയ്ത് വരുന്ന ഇരുവരും പത്തപ്പിരിയത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  2 days ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  2 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  2 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  2 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  2 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  2 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  2 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  2 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  2 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  2 days ago