HOME
DETAILS

കഷോഗി തിരോധാനം: തുര്‍ക്കി വനത്തില്‍ അന്വേഷണസംഘത്തിന്റെ തിരച്ചില്‍

  
backup
October 19, 2018 | 9:03 PM

%e0%b4%95%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 


അങ്കാറ: മുതിര്‍ന്ന സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ തിരോധാനത്തില്‍ അന്വേഷണം മറ്റു സംശയാസ്പദമായ പ്രദേശങ്ങളിലേക്കു കൂടി അന്വേഷണം സംഘം വ്യാപിപ്പിച്ചു. സംഭവം നടന്ന പ്രദേശത്തിനടുത്തുള്ള വനത്തില്‍ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്. ഇവിടെ ബെല്‍ഗ്രാഡ് വനത്തിലോ പരിസരത്തെ കൃഷിനിലങ്ങളിലോ മൃതദേഹം ഉപേക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണു തിരച്ചില്‍ നടക്കുന്നത്. കഷോഗിയെ കാണാതായ ദിവസം ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍നിന്ന് രണ്ടു വാഹനങ്ങള്‍ ബെല്‍ഗ്രേഡ് വനത്തിന്റെ ഭാഗത്തേക്കു പോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടുള്ള ഒരു തരത്തിലുമുള്ള ശബ്ദരേഖയോ വിഡിയോ ദൃശ്യങ്ങളോ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്ക് കൈമാറിയിട്ടില്ലെന്ന് തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്‌ലു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസം മുന്‍പ് ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പോംപിയോ അങ്കാറയിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സംഭവവുമായി ബന്ധപ്പെട്ട് തുര്‍ക്കി അധികൃതരുടെ പക്കലുള്ള വിഡിയോ ദൃശ്യങ്ങളും ശബ്ദരേഖയും പോംപിയോയെ കാണിച്ചിരുന്നതായി യു.എസ് ചാനലായ എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം പോംപിയോയും നിഷേധിച്ചിട്ടുണ്ട്.
നേരത്തെ, സഊദി കോണ്‍സുലേറ്റിലെ ജീവനക്കാരായ 15 തുര്‍ക്കി പൗരന്മാരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  20 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  20 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  20 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  20 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  20 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  20 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  20 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  20 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  20 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  20 days ago