എച്ച്.എം.എല്‍ തേയിലത്തോട്ടങ്ങള്‍ പാട്ടത്തിന്; പ്രതിഷേധവുമായി തൊഴിലാളികള്‍
മേപ്പാടി: എച്ച്.എം.എല്‍ തേയിലത്തോട്ടങ്ങള്‍ വ്യാപകമായി പാട്ടത്തിന് നല്‍കുന്നതായി പരാതി. വിവിധ ഡിവിഷനുകളിലായി 150 ഹെക്ടറോളം ഇതിനകം പാട്ടത്തിന് നല്‍കിയതായി തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
എച്ച്.എം.എല്‍ കൈവശം വച്ചുവരുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് തോട്ടം സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിന് നല്‍കിയിരിക്കുന്നത്.ഇതില്‍ ദുരൂഹതയുണ്ടെന്നാണ് താഴിലാളി സംഘടനകളുടെ ആരോപണം. ഭൂപരിഷ്കരണ നിയമം ലംഘിച്ചുള്ള മ്പനി നടപടി തൊഴിലാളികളുടെ നിലനില്പിനും ഭീഷണിയാകുകയാണ്.
അച്ചൂര് ഡിവിഷനിലാണ് കൂടുതല്‍ ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത്. കൂടാതെ ചൂരല്‍മല സെന്റിനല്‍ റോക്ക് എസ്റ്റേറ്റ്, കഡൂര്‍ ഡിവിഷന് എന്നിവിടങ്ങളിലാണ് തേയിലത്തോട്ടം പാട്ടത്തിന് നല്‍കിയത്. എച്ച്.എം.എല്‍ നടപടിക്കെതിരേ എ.ഐ.ടി.യു.സി സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."