ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം: പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തി
ലണ്ടന്‍: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുക തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ സംഘടനയായ എഫ്.എ.ടി.എഫിന്റെ ഏഷ്യ-പസഫിക് വിഭാഗം പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തി. ഈ വിഷയങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പാകിസ്താന് സാധിച്ചില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഒക്ടോബറിനകം രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് എഫ്.എ.ടി.എഫ്(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) ജൂണില്‍ പാകിസ്താന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇല്ലാത്തപക്ഷം കരിമ്പട്ടികയില്‍ പെടുത്തും. നിലവില്‍ ഗ്രേ പട്ടികയിലാണ് പാകിസ്താന്‍.
പാകിസ്താന്‍ കേന്ദ്രമായ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച ശേഷം പാക് സര്‍ക്കാര്‍ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഇന്ത്യ എഫ്.എ.ടി.എഫില്‍ പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."