മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബോറിസ് ജോണ്സണ് കാല് മേശമേല്‍ വച്ചത് വിവാദമായി
പാരിസ്: ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മേശപ്പുറത്ത് കാല് കയറ്റിവച്ച സംഭവം വ്യാപക വിവാദമായി. എന്നാല്‍ മാക്രോണിന്റെ ഒരു തമാശയോട് പ്രതികരിക്കവേ അദ്ദേഹം ഒരു നിമിഷം കാലുയര്‍ത്തുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പക്ഷെ, അപ്പോഴേക്കും സംഗതി വിവാദമായിരുന്നു. ഫ്രഞ്ച് കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ജോണ്‍സന്റെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച ഒരു ബ്രിട്ടീഷുകാരന് ചോദിച്ചത് 'ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വരുന്ന ഒരു വിദേശിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതിനെ എങ്ങിനെയാകും കൈകാര്യം ചെയ്യുക എന്ന് സങ്കല്പ്പിക്കാന് കഴിയുമോ' എന്നാണ്. 'എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് ഒരുപക്ഷെ അദ്ദേഹത്തെ സ്കൂളില്‍നിന്നു പഠിപ്പിച്ചുകാണില്ല' എന്നാണ് മറ്റൊരാളുടെ കമന്റ്.
ഫ്രഞ്ചുകാരും അദ്ദേഹത്തെ വെറുതെ വിട്ടില്ല. 'ഇതാണ് ബ്രിട്ടീഷ് സംസ്കാരം, ബോജോ സ്റ്റൈല്‍' എന്നാണ് ഒരാള്‍ പരിഹസിച്ചത്. ഈ പ്രവൃത്തിയെ കുറിച്ച് ബ്രിട്ടിഷ് രാജ്ഞിക്ക് എന്താണ് പറയാനുള്ളതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു.
അതേസമയം ഫ്രഞ്ച് മാധ്യമങ്ങള്‍ സംഭവത്തെ അത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. ബ്രെക്സിറ്റുമായ വിഷയങ്ങളായിരുന്നു കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."