സുഗന്ധം പരത്തി പായിപ്രയില്‍ നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞു
മൂവാറ്റുപുഴ: സുഗന്ധം പരത്തി പായിപ്രയില്‍ നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞു. പേഴയ്ക്കാപിള്ളി കാരക്കുന്നില്‍ ഷാജി സൈത് മുഹമ്മദിന്റെ വീട്ടിലെ നിശാഗന്ധിയാണ് കഴിഞ്ഞ രാത്രി പുഷ്പിച്ചത്. വര്‍ഷങ്ങളായി നട്ടു നട്ടുനച്ചുവളര്‍ത്തിയ നിശാഗന്ധി വിരിയുന്നത് കാണാന്‍ പാതിരാ വരെ ഷാജിയും മക്കളും കാത്തിരുന്നു. ഒടുവില്‍ രാത്രി 12 മണിയോടെ നിശാഗന്ധി വിരിഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് വീട്ടുമുറ്റത്ത് ഇയാള്‍ നിശാഗന്ധി നട്ടുവളര്‍ത്തിയത്. സാധാരണ നിശാഗദ്ധി പൂക്കാറുണ്ടങ്കിലും പതിനാല് മൊട്ടുകള്‍ ഒരുമിച്ച് ഉണ്ടായത് കൗതുകമാവുകയായിരുന്നു. ഇത് ഒരുമിച്ച് വിരിയുകയായിരുന്നു. നിശയുടെ റാണി അഥവ രാത്രിയുടെ റാണി എന്നറിയപ്പെടുന്ന നിശാഗന്ധിപ്പൂക്കള്‍ക്ക് വെള്ള നിറമാണ്. ആരേയും ആകര്‍ഷിക്കുന്ന സുഗന്ധമുള്ള ഇവ പേരുപോലെ തന്നെ രാത്രികാലങ്ങളിലാണ് വിരിയുന്നത്. കള്ളിമുള്‍ച്ചെടിയുടെ ഇനത്തില്‍പെടുന്ന ഒരു സസ്യമാണിത്. ഏറെ ദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമേ ആയുസുള്ളു.
ബ്രഹ്മകമലം എന്ന പേരിലാണ് പലയിടങ്ങളിലും ഈ ചെടി അറിയപ്പെടുന്നത്. ഇലയുടെ അറ്റങ്ങളില്‍ രൂപം കൊള്ളുന്ന പൂമൊട്ടുകള്‍ ഏകദേശം 20 ദിവസങ്ങള്‍കൊണ്ട് വിരിയും. സാധാരണ പൂക്കളെക്കാള്‍ ദൈര്‍ഘ്യമേറിയതും ഏകദേശം നാല് സെ.മീ നീളമുള്ളതുമാണ് നിശാഗന്ധിപ്പൂക്കള്‍. ഓരോ ഇതളുകള്‍ വിരിയുന്നതിനുസരിച്ച് പൂക്കളുടെ സുഗന്ധം നാലുപാടും വ്യാപിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പൂക്കള്‍ വിരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."