HOME
DETAILS

നഗരത്തിലെ വെള്ളക്കെട്ട്: പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്

  
backup
June 07, 2017 | 8:17 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-2

 

കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം യഥാസമയത്ത് നടത്താതിരുന്നതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് കൊച്ചി കോര്‍പറേഷനിലെ പ്രതിപക്ഷ അംഗങ്ങള്‍.
വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനകത്തും പുറത്തും സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ 10ന് പൊതുജനപങ്കാളിത്തത്തോടെ മുല്ലശേരി കനാലിന്റെ സമീപത്തുനിന്നു കോര്‍പറേഷന്‍ ഓഫീസിലേക്കു എല്‍.ഡി.എഫ് മാര്‍ച്ച് നടത്തും.
കോര്‍പറേഷനിലെ വലുതും ചെറുതുമായ കാനകളും തോടുകളും ചെളിനീക്കി വൃത്തിയാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ മേയര്‍ക്ക് കഴിഞ്ഞില്ല. പ്രതിപക്ഷം പലതവണ മേയറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. മുന്‍വര്‍ഷങ്ങളില്‍ റെയില്‍വെയുമായി കൂടിയാലോചിച്ച് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അതുമുണ്ടായില്ല.
ശുചീകരണപ്രവര്‍ത്തനത്തിനും മറ്റുമായി അനുവദിച്ച പ്ലാന്‍ഫണ്ട് പൂര്‍ണമായി ഉപയോഗപ്പെടുത്താനും കോര്‍പ്പറേഷന് കഴിഞ്ഞില്ല. ഈ ഇനത്തില്‍ ആറരക്കോടി രൂപയാണ് കോര്‍പ്പറേഷന്‍ നഷ്ടപ്പെടുത്തിയതെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡുകള്‍ കുളമായെന്നാണ് മേയര്‍ പറയുന്നത്. മെട്രോയുടെ പണി നടക്കാത്ത മറ്റ് റോഡുകളുടെ അവസ്ഥയ്ക്ക് കാരണമെന്തെന്ന് മേയര്‍ വ്യക്തമാക്കണം. നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേയറുടെ പിടിപ്പുകേടാണെന്നും പ്രതിപക്ഷം ആരോപിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം പലയിടത്തും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഭീമമായ കുടിശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ സമരത്തിലായതിനാല്‍ ഡിവിഷനുകളില്‍ കാനകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നിശ്ചലമായിരിക്കുകയാണ്. നഗരത്തെ ദുരിതത്തിലേക്ക് നയിക്കുന്ന മേയര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്‍,കെ.എം.ഹംസകുഞ്ഞ്,പൂര്‍ണിമ നാരായണന്‍,ബെനഡിക്ട് ഫെര്‍ണാണ്ടസ്, ജിമിനി,കെ.ജെ ബേസില്‍,ഷീബ ലാല്‍,ജെയന്തി പ്രേംനാഥ് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  2 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  2 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  2 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  2 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  2 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  2 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  2 days ago