HOME
DETAILS

തുഷാറിനായി മുഖ്യമന്ത്രി കത്തയച്ചതില്‍ നവോത്ഥാന സംരക്ഷണ സമിതിയില്‍ അതൃപ്തി

  
backup
August 23 2019 | 19:08 PM

thushar5156456145

 


#ടി.എസ് നന്ദു


കൊച്ചി: യു.എ.ഇയില്‍ അറസ്റ്റിലായ എന്‍.ഡി.എ കണ്‍വീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കായി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായ നവോത്ഥാന സംരക്ഷണ സമിതിയില്‍ അതൃപ്തി.
സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. ഇത് രാഷ്ട്രീയ മര്യാദകേടാണെന്നും നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരാണെന്നുമാണ് സമിതിയുടെ അഭിപ്രായം. കത്തയച്ചതിനു പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ കടുത്ത സമ്മര്‍ദമുണ്ടെന്നും സമിതി സംശയിക്കുന്നു. 21ന് രാത്രിയിലാണ് യു.എ.ഇയിലെ അജ്മാനില്‍ ചെക്ക് കേസില്‍ തുഷാര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അജ്മാന്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കത്തയയ്ക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കസ്റ്റഡിയില്‍ കഴിയുന്ന തുഷാറിന്റെ ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്നുള്ള എല്ലാ സഹായവും അദ്ദേഹത്തിന് ഉറപ്പുവരുത്തണമെന്നും വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ഥിച്ചു.
ഇത്തരമൊരു കത്തിനു പിന്നില്‍ തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശന്റെ കടുത്ത സമ്മര്‍ദം ഉണ്ടെന്നാണ് നവോത്ഥാന സമിതിയുടെ വിശ്വാസം. വെള്ളാപ്പള്ളിയുടെ സമ്മര്‍ദം സ്വാഭാവികമാണെങ്കിലും മുഖ്യമന്ത്രി അതിനു വഴങ്ങേണ്ടിയിരുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. നവോത്ഥാന സമിതിയ്ക്കും സമിതിയുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരേ തുടക്കംമുതല്‍ക്കേ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം നിന്ന വ്യക്തിയാണ് തുഷാര്‍. വനിതാമതില്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം വിമര്‍ശിക്കുകയും അതുവഴി ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും അദ്ദേഹം ശ്രമിച്ചു. അങ്ങനെയുള്ള തുഷാറിനായി കത്തയയ്‌ക്കേണ്ടിയിരുന്നില്ല. ഇതു തികച്ചും രാഷ്ട്രീയ മര്യാദകേടാണ്. ആസന്നമായ ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേതെന്നും ആക്ഷേപമുണ്ട്. എന്നാലത് എല്‍.ഡി.എഫിന് എത്രത്തോളം ഫലംകാണുമെന്ന് കണ്ടറിയണമെന്നും ഇവര്‍ പരിഹസിക്കുന്നു.
പ്രമുഖ വ്യവസായി എം.എ യൂസഫലി പത്തുലക്ഷം യു.എ.ഇ ദിര്‍ഹം ജാമ്യത്തുകയായി കെട്ടിയതിനു പിന്നിലും മുഖ്യമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും സമ്മര്‍ദവും ഉറപ്പുമുണ്ടെന്ന് സമിതി അംഗങ്ങള്‍ വിശ്വസിക്കുന്നു. അച്ഛന്റെ വിലാസത്തിന്റെ പിന്‍ബലം മാത്രമുള്ള തുഷാറിനുവേണ്ടി കോടികള്‍ മുടക്കാന്‍ യൂസഫലി തയാറായതും ഇവരുടെ ഉറപ്പിനെ തുടര്‍ന്നാണത്രേ. സമിതി ചെയര്‍മാനായ വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രി പിണറായിയുടെയും ഇത്തരം നിലപാട് നവോത്ഥാന സമിതി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും എതിരാണെന്നും സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. വെള്ളാപ്പള്ളിയുടെ ഇടതനുഭാവം തട്ടിപ്പാണെന്ന് സമിതിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നതായും സൂചനയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  21 days ago
No Image

മലപ്പുറം മിനി ഊട്ടിയില്‍ വാഹനാപകടം; സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു

Kerala
  •  21 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി

National
  •  21 days ago
No Image

'ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയില്ല'; എലപ്പുള്ളിയിലെ ബ്രൂവറി നിര്‍മാണത്തിന് കൃഷിവകുപ്പിന്റെ എതിര്‍പ്പും

Kerala
  •  21 days ago
No Image

ചത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

National
  •  21 days ago
No Image

വയനാട് തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍

Kerala
  •  21 days ago
No Image

നടുറോട്ടില്‍ നില്‍ക്കുന്ന കാട്ടാനയില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  21 days ago
No Image

പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും

Kerala
  •  21 days ago
No Image

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  21 days ago
No Image

'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍

Kerala
  •  21 days ago