HOME
DETAILS

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

  
February 27, 2025 | 5:28 PM

Qatar Opens Three Public Parks to Promote Healthy Lifestyle

ദോഹ: പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യായാമത്തിനായുള്ള കായിക സൗകര്യങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങളുമായി ഖത്തറിൽ മൂന്ന് പാർക്കുകൾ തുറന്നു കൊടുത്തു. അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്‌ദം പാർക്ക്, അൽ വക്ര പബ്ലിക് പാർക്ക് എന്നിവയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പരിസ്‌ഥിതി സുസ്‌ഥിരത വർധിപ്പിക്കുക, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതുതായി മൂന്ന് പാർക്കുകൾ നിർമ്മിച്ചത്.

മൊത്തം 46,601 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് അൽ വക്ര പബ്ലിക് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. അതിൽ 62 ശതമാനവും (31,585 ചതുരശ്ര മീറ്റർ) ഹരിത ഇടങ്ങളാണ്. 4,741 ചതുരശ്ര മീറ്ററാണ് അൽ മഷാഫ് പാർക്കിന്റെ ആകെ വിസ്തീർണ്ണം. 97 മരങ്ങളുള്ള പാർക്കിന്റെ 2,648 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണവും പച്ചപ്പാണ്. ഇത് അൽ വുഖെയ്ർ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ 24,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് റൗദത്ത് എഗ്‌ദൈം പാർക്ക് നിർമിച്ചിരിക്കുന്നത്. വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യവും റൗദത്ത് റൗദത്ത് എഗ്‌ദൈം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി റൗദത്ത് എഗ്‌ദൈം പാർക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാർക്കുകളുടെ ഉദ്ഘാടനത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജീനിയർ അബ്‌ദുല്ല അഹമ്മദ് അൽ കരാനി, അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ മൻസൂർ അജ്റാൻ അൽ ബുഐനൈൻ, അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ജാബർ ഹസ്സൻ അൽ ജാബർ, അൽ വക്ര, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Qatar has inaugurated three public parks aimed at encouraging a healthy lifestyle among its citizens and residents, promoting wellness and outdoor activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  2 days ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  2 days ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  2 days ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  2 days ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  2 days ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  2 days ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  2 days ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago