HOME
DETAILS

പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം

  
Web Desk
February 27 2025 | 15:02 PM

The new law amendment is part of an effort to convert waqf property into government property

കോഴിക്കോട്: മുസ് ലിം മതവിഭാഗത്തിൻ്റെ വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമമാണെന്ന് എം കെ രാഘവൻ എം.പി. പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മൗലികാവകാശ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഭേദഗതികൾ ഭരണ ഘടന നല്കുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്നവയും നീതിയുടെ സർവ്വ ശാസ്ത്രങ്ങളെയും അട്ടിമറിക്കുന്നതുമാണ്. വഖഫിൽ ഇടപെടാൻ താൽപ്പര്യം കാണിക്കുന്നവർ ദേവസ്വം ബോർഡിൽ മുസ് ലിം വിഭാഗത്തിൽ പെട്ടവരെ ഉൾപ്പെടുത്താൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

WhatsApp Image 2025-02-27 at 21.10.26.jpeg

സംസ്ഥാന പ്രസിഡണ്ട്പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി.കെ.ടി കുഞ്ഞിക്കണ്ണൻ. കെ.പി നൗശാദലി,സുഹൈൽ ഹൈതമി പള്ളിക്കര,അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, കെ.മോയിൻ കുട്ടി മാസ്റ്റർ പ്രസംഗിച്ചു.സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ,സയ്യിദ് ടി.പി.സി തങ്ങൾ ,സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ,ആശിഖ് കുഴിപ്പുറം,മൊയ്തീൻ കുട്ടി യമാനി പന്തിപ്പൊയിൽ, ശമീർ ഫൈസി ഒടമല, അലി മാസ്റ്റർ വാണിമേൽ, ജലീൽ  മാസ്റ്റർ പട്ടർകുളം, ശാഫി മാസ്റ്റർ ആട്ടീരി, ഉമർ ദർസി തച്ചണ്ണ, സലാം ഫൈസി മുക്കം,സുബൈർ മാസ്റ്റർ കുറ്റിക്കടവ്, പി.എം കോയ ഹാജി, അബ്ദുൽ മജീദ് ഹാജി കുണ്ടുങ്ങൽ, യഹ്‌യ വെള്ളയിൽ സംബന്ധിച്ചു.സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, അയ്യൂബ് മാസ്റ്റർ മുട്ടിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഒ.പി എം അശ്റഫ് കുറ്റിക്കടവ് സ്വാഗതവും റാശിദ് കാക്കുനി നന്ദിയും പറഞ്ഞു.

WhatsApp Image 2025-02-27 at 20.59.35.jpeg

മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിച്ച ബഹുജനറാലിക്ക് സംസ്ഥാന നേതാക്കളായ പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ,ശമീർ ഫൈസി ഒടമല, മൊയ്തീൻകുട്ടി യമാനി പന്തിപ്പൊയിൽ, ഖാസിം ഫൈസി ലക്ഷദ്വീപ്,അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അലി അക്ബർ മുക്കം,മുഹമ്മദലി മുസ്‌ലിയാർ കൊല്ലം ,സത്താർ ദാരിമി തൃശൂർ, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,അൻവർ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ശമീർ ഫൈസി കോട്ടോപ്പാടം, യൂനുസ് ഫൈസി വെട്ടുപാറ, നൗശാദ് ചെട്ടിപ്പടി, ഇസ്സുദ്ദീൻ നിസാമി പുതുവാച്ചേരി, ത്യാഹ യമാനി നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  2 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  2 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  2 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  2 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  2 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  2 days ago
No Image

500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

oman
  •  2 days ago
No Image

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

National
  •  2 days ago