യെച്ചൂരിക്കെതിരേ കൈയേറ്റശ്രമം: 'സംഘപരിവാറിന്റെ ക്രിമിനല്‍ മുഖം വെളിപ്പെടുത്തുന്നു'
കോട്ടയം:സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ആര്.എസ്.എസ് നടത്തിയ കൈയേറ്റശ്രമം സംഘപരിവാറിന്റെ ക്രിമിനല്‍ മുഖം വെളിപ്പെടുത്തുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്.
കൈയൂക്കുകൊണ്ടും ആക്രമണങ്ങളിലൂടെയും ജനാധിപത്യ സംവിധാനങ്ങളെയും മതനിരപേക്ഷ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാമെന്ന് സംഘപരിവാര്‍ സംഘടനകള്‍ കരുതുന്നുവെങ്കില്‍ അവരെ ഭോഷന്മാരെന്ന് വിശേഷിപ്പിക്കേണ്ടി വരും.
രാജ്യത്തിന്റെ ഭരണഘടനയെ തമസ്കരിച്ചും ജനാധിപത്യ വ്യവസ്ഥകളെ തങ്ങള്‍ക്ക് അനുകൂലമാക്കി ഉടച്ചും അക്രമം നിറഞ്ഞുമുള്ള സംഘപരിവാര്‍ ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സി.പി .എ ജില്ലാ കൗണ്‍സില്‍ ഓഫിസ് പി.പി ജോര്‍ജ് സ്മാരക ഹാളില്‍ നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ ,സീതാറാം യെച്ചൂരിയ്ക്കെതിരെ ആര് എസ് എസ് നടത്തിയ കൈയേറ്റശ്രമം അപലപിച്ച് സംസാരിക്കുകയായിരുന്നു സി കെ ശശിധരന്.
ബാബു കെ. ജോര്‍ജ്ജ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണന്,അഡ്വ വി ബി ബിനു,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.എന്‍ രമേശന്, ആര് സുശീലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."