വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി പിടിയില്‍
തളിപ്പറമ്പ്: വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചയാളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കേളകം സ്വദേശി മലയില്‍ പുത്തന്‍പുരയില്‍ ജോര്‍ജ്കുട്ടി(50)യെയാണ് തളിപ്പറമ്പ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി ബാബുരാജന് പിടികൂടിയത്. ശ്രീകണ്ഠപുരത്തു വാഹന പരിശോധനയ്ക്കിടെ ഒന്‍പതു പേരും നിരവധി സാധനങ്ങളുമായി അമിതവേഗതയില്‍ പോകുന്നത് കണ്ടാണ് എം.വി.ഐ വാഹനം പരിശോധിച്ചത്. ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. 2012ല്‍ മണിപ്പൂരില്‍ നിന്നു എടുത്ത ലെസന്സാണെങ്കിലും ജീവിതത്തില്‍ ഇതേവരെ ജോര്‍ജ്കുട്ടി മണിപ്പൂരില്‍ പോയിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേളകത്തെ ഒരു ഡ്രൈവിങ് സ്കൂള്‍ അധികൃതരാണ് തനിക്ക് ലൈസന്‍സ് സംഘടിപ്പിച്ചു തന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ലൈസന്‍സ് ഉപയോഗിച്ചാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിച്ചിരുന്നതെന്നും ഇയാള്‍ സമ്മതിച്ചു. ഓടിച്ചിരുന്ന വാഹനം ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."