പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരം 110 ദിവസം പിന്നിട്ടു; പ്രതിഷേധം വ്യാപിപ്പിക്കും
നെടുമങ്ങാട്: പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് വേണ്ടെന്ന ആവശ്യവുമായി പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല സമരം 110 ദിവസം പിന്നിട്ടു.
പരിസ്ഥിതിയെയും ജൈവവൈവിധ്യ സമ്പത്തും, ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധിഷേധം വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് മാലിന്യ പ്ലാന്റിനെതിരേ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്കി. പത്തു ദിവസത്തിനകം ഈ വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും അനിശ്ചിത കാല സമരം ആരംഭിക്കും.
നിലവില്‍ പന്നിയോട്ടുകടവിലെ സമരപന്തല്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പഞ്ചായത്തിന് മുന്നില്‍ സമരം ആരംഭിക്കുന്നത്. ഇതോടൊപ്പം സമരം മറ്റു താലൂക്കുകളിലേക്കു വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് സമരം വ്യാപിപ്പിക്കുന്നത്. ഇതിനായി വാമനപുരം നദി സംരക്ഷണ സമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഈ സമരത്തിന്റെ പ്രഖ്യാപന സമ്മേളനം 24ന് വൈകിട്ട് നാലിന് കല്ലറ എ.ആര്.എസ് തിയറ്ററില്‍ നടക്കും. പെരിങ്ങമ്മല, നന്ദിയോട്, വിതുര, തൊളിക്കോട്, പഞ്ചായത്തുകളിലെ അന്‍പതോളം റസിഡന്റ്സ് അസോസിയേഷനുകളിലെ ഭാരവാഹികള്‍ ഇന്ന് രാവിലെ 11ന് ഗാര്‍ഡ് സ്റ്റേഷനില്‍ നിന്ന് സമര പന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനം നടത്തും. ഇതോടൊപ്പം സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ എട്ടിന് നെടുമങ്ങാട് നിന്നും ആരംഭിച്ച് ആനാട്, നന്ദിയോട്, പാലോട്, പെരിങ്ങമ്മല വഴി സമര പന്തലിലേക്ക് നടത്തുന്ന ഐക്യദാര്‍ഢ്യ പദയാത്ര വൈകിട്ട് നാലോടെ സമര പന്തലില്‍ എത്തിചേരും. കേരളാ ശാസ്ത്ര സാഹിത്യ പരിഷത് മേഖലാ കമ്മിറ്റി ഇന്ന് രാവിലെ ഒന്‍പതിന് പരിസ്ഥിതി സംരക്ഷണ പദയാത്ര നടത്തും. വരും ദിവസങ്ങളില്‍ പ്ലാന്റ് വിരുദ്ധ സമരം ശക്തമാക്കാനാണ് സമര സമിതി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച
crime
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months agoന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
National
• 2 months agoമൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 2 months agoപട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍
International
• 2 months agoമാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• 2 months ago'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ
National
• 2 months agoമദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• 2 months agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 2 months agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
2024ലെ പെന്‍ പിന്റര്‍ പുരസ്കാരം ഏറ്റുവാങ്ങി പുരസ്ക്കാര തുക ഫലസ്തീന്