ബഹുഭാഷാ പ്രദേശത്തിന്റെ സൗരഭ്യം കെടുത്തരുത്: ചെര്‍ക്കളം
കാസര്‍കോട്: വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ കാസര്‍കോടിന്റെ ഭാഷാ സൗഹൃദവും സൗരഭ്യവും കെടുത്താന്‍ ശ്രമിക്കരുതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അഭ്യര്‍ഥിച്ചു.
ബഹുഭാഷാ പ്രദേശത്തിന് ഏക ഭാഷാ മുഖം നല്‍കി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷക്കെതിരേ ജനങ്ങളെ അണിനിരത്തുന്നത് ഭാഷാസംഗമ ഭൂമിയുടെ യശസ്സിനു ചേര്‍ന്നതല്ല. ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ കന്നഡ വിദ്യാലയങ്ങളില്‍ ഒരു പീരിയേഡ് മലയാളം പഠിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്. കന്നഡിയര്‍ക്ക് കേരളത്തിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മലയാള പഠനം ഉപകരിക്കും. മലയാള വിദ്യാലയങ്ങളില്‍ കന്നഡ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്നവര്‍ക്ക് കന്നഡയും മലയാളവും പഠിക്കാനുള്ള സാഹചര്യമൊരുക്കാന്‍ ജില്ലാ സാക്ഷരതാമിഷന്‍ തയാറാവണമെന്നും പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."