യെദ്യൂരപ്പയെ പൂട്ടാന്‍ കുമാരസ്വാമി അണിയറനീക്കം തുടങ്ങി
ശരീഫ് കൂലേരി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയെ പൂട്ടാന്‍ മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമി അണിയറ നീക്കം തുടങ്ങി. യദ്യൂരപ്പയുമായി ബന്ധമുള്ളവരെ കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനാണ് കുമാരസ്വാമിയുടെ നീക്കം. യദ്യൂരപ്പയുടെ മകനും ബി.ജെ.പി നേതാവുമായ ബി.വൈ വിജയേന്ദ്രയുമായി ബന്ധമുള്ള വിവരങ്ങളാണ് ആദ്യം പുറത്തുവിടാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
യദ്യൂരപ്പയ്ക്കെതിരേ വ്യക്തമായ സൂചനകള്‍ കുമാര സ്വാമിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ തെളിവുകള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും സഹകരണത്തോടെ ശേഖരിച്ചുവരികയാണ്. യദ്യൂരപ്പയുടെ മകന് നടത്തുന്ന രഹസ്യനീക്കങ്ങള്‍ പൊളിക്കുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്ന് അറിയുന്നു. കോടികളുടെ അഴിമതിയാണ് പുറത്താകാന്‍ പോകുന്നതെന്നുമുള്ള സൂചനകളുമുണ്ട്. കുമാരസ്വാമിക്ക് അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വെളിപ്പെടുത്തലിന് കളമൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."