രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍
കുറ്റ്യാടി: പൊലിസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെട്ട പോക്സോ പ്രതി അറസ്റ്റില്‍. മരുതോങ്കര സെമിത്തേരിമുക്കില്‍ പയ്യന്റെവിട താഴേക്കുനി ശ്രീഷ് (19) ആണ് ബുധനാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരത്തു സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്.
പോക്സോ കേസില്‍ ഈ മാസം എട്ടിന് അറസ്റ്റിലായ ശ്രീഷിനെ തിങ്കളാഴ്ച വൈകിട്ടോടെയാണ് കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി തൊട്ടില്‍പ്പാലം എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം മരുതോങ്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രൂപീകരിച്ച കുറ്റ്യാടി എസ്.ഐ ഹരീഷ്, തൊട്ടില്‍പ്പാലം എസ്.ഐ ആര്.സി എന്നിവരടങ്ങിയ സ്പെഷല്‍ സ്ക്വാഡാണ് രണ്ടുദിവസത്തെ ശക്തമായ തിരച്ചിലിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, സംഭവത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച പിതാവ് ശ്രീനിവാസ്, മാതാവ് നിശിത, സുഹൃത്തുക്കളായ അഖില്‍, അമല്‍ബിജു, ജോമറ്റ് എന്നിവരെ ചൊവ്വാഴ്ച്ച പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."