വീണു കിട്ടിയ 24000 രൂപതിരികെ നല്കി വിദ്യാര്‍ഥികള്‍
ഫറോക്ക്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികളുടെ മാതൃക. കൊളത്തറ റഹിമാന്‍ ബസാറിലെ തൂവല്‍ ആംബുലന്‍സ് ഷെഡില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് പണം ലഭിച്ചത്.
കൊളത്തറ റഹിമാന്‍ ബസാര്‍ സ്വദേശികളായ നാല് വിദ്യാര്‍ഥികള്‍ക്ക് 24000രൂപയാണ് കിട്ടിയത്. തുടര്‍ന്ന് അവര്‍ പണം തൂവല്‍ കൂട്ടായ്മ ഭാരവാഹികളെ എല്പിക്കുകയായിരുന്നു. മുല്ലവീട്ടില്‍ ശംസുദ്ധീന്റെ മകന് ഷാമില്‍ ഹസ്സന് (16), താഴത്തു വീട് നസീര്‍ ഖാന്റെ മകന് മുഹമ്മദ് നസീം (15), ചെമ്പയില്‍ സലിമിന്റെ മകന് ഇസ്ഹാഖ് (16), കിഴക്കെ ഇല്ലത്ത് മുഹമ്മദലിയുടെ മകന് മുഹമ്മദ് ഷഫീഖ് (16) എന്നിവരാണ് മാതൃക കാട്ടിയത്. റഹിമാന്‍ ബസാര്‍ സ്വദേശി പാറത്തോണ്ടിയില് ലത്തീഫിന്റെ പണമായിരുന്നു ഇത്. വിദ്യാര്‍ത്ഥികളെ നാട്ടുകാരും സന്നദ്ധസംഘടനകളും അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."