വൃക്ക രോഗികള്‍ക്കുള്ള സഹായം; സി.എച്ച് സെന്റര്‍ ഫണ്ട് ശേഖരണം നാളെ
മണ്ണാര്‍ക്കാട്: പാവപ്പെട്ട കിഡ്നി രോഗികളെ സഹായിക്കുന്നതിനായി മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഫണ്ട് സ്വരൂപിക്കുന്നതിന് നാളെ നിയോജക മണ്ഡലത്തിലെ പള്ളികള്‍ കേന്ദ്രീകരിച്ചു സി.എച്ച് സെന്റര്‍ ഫണ്ട് ശേഖരണ ദിനമായാചരിക്കും.
2011ല്‍ തുടക്കം കുറിച്ച സെന്റര്‍ മുഖേന ഏഴായിരത്തിലധികം രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തിയിട്ടുണ്ട്.
എല്ലാ വര്‍ഷവും റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഫണ്ട് ശേഖരണമാണ് പ്രധാന വരുമാനം.
വിവിധ കെ.എം.സി.സി കമ്മിറ്റികളും ഉദാരമതികളും നല്കി വരുന്ന സര്‍വ്വത്ര പിന്തുണയും ഡയാലിസിസ് സെന്ററിനുണ്ട്. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ടി.എ.സലാം അധ്യക്ഷനായി. കളത്തില്‍ അബ്ദുള്ള മഖ്യ പ്രഭാഷണം നടത്തി.
എന്‍.ഹംസ, അഡ്വ.ടി.എ.സിദ്ധീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. മുഹമ്മദ് ബഷീര്‍, കറൂക്കില്‍ മുഹമ്മദലി, അച്ചിപ്ര മൊയ്തു, കെ. ആലിപ്പു ഹാജി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, എം. മമ്മദ് ഹാജി, തച്ചമ്പറ്റ ഹംസ, ഹുസൈന് കളത്തില്‍, എം.കെ ബക്കര്‍, ഹമീദ് കൊമ്പത്ത്, ആലായന്‍ മുഹമ്മദലി, നാസര്‍ പുളിക്കല്‍, പി. മുഹമ്മദലി അന്‍സാരി, കെ. ഹംസ, കെ.ടി ഹംസപ്പ, ബഷീര്‍ തെക്കന്‍, റഫീക്ക് കുന്തിപ്പുഴ, മജീദ് തെങ്കര, പി. മൊയ്തീന്, സി.കെ. അബ്ദുറഹിമാന്, പി. രായിന്‍കുട്ടി ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."