കരിമ്പുഴയില്‍ ഡെങ്കിപ്പനി വ്യാപകം
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകം. പഞ്ചായത്തിലെ ആറ്റാശ്ശേരി പനാംകുന്ന് ഭാഗത്ത് എട്ടുപേര്‍ക്കും തോട്ടരയില്‍ ഒരാള്‍ക്കും കുലിക്കിലിയാട് കൊല്ലങ്കോട് ഭാഗത്ത് രണ്ട് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനം നടത്തി. ഉറവിട നശീകരണവും ആരോഗ്യ ബോധവല്‍കരണ നോട്ടീസ് വിതരണവും നടത്തി. ആറ്റാശ്ശേരി, കുലുക്കിലിയാട്, പന്തലിങ്ങല്‍കുന്ന്, പനാംകുന്ന് എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തി.
പനാംകുന്ന് അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാംപ് നടത്തി മരുന്നുകള്‍ വിതരണം ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മൈക്ക് പ്രചാരണത്തിന്റെയും കോര്‍ണര്‍ യോഗത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി നിര്‍വഹിച്ചു. കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലും നാഡികളിലും മാംസ പേശികളിലും വേദന, മനം പുരട്ടലും ചര്‍ദ്ദിയും എന്നീ ലക്ഷണങ്ങളോടുകൂടിയ പനി ഉള്ളവര്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ഡോ. അശ്വതി സോമന്‍ നിര്‍ദേശിച്ചു.
17ന് കരിപ്പമണ്ണ എല്‍.പി സ്‌കൂളില്‍ ആയുര്‍വേദ ക്യാംപും 12ന് പഞ്ചായത്ത് ഹാളില്‍ ഹോമിയോ മെഡിക്കല്‍ ക്യംപും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ആശ, ഡോ. അനുപമ സുകുമാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."