HOME
DETAILS

ജമാല്‍ ഖശോഗി: സല്‍മാന്‍ രാജാവിന്റെ നടപടിക്ക് അഭിനന്ദനമര്‍പ്പിച്ച് യു.എ.ഇ, നീതി നടപ്പാക്കിയെന്നു സഊദി പണ്ഡിതസഭ

  
backup
October 20 2018 | 12:10 PM

654546546543213213

റിയാദ്: സഊദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ ഘാതകരെ അറസ്റ്റ് ചെയ്യുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത നപടിയെ അയല്‍രാജ്യവും സഊദിയുടെ അടുത്ത സുഹൃദ് രാജ്യവുമായി യു.എ.ഇ പ്രശംസിച്ചു. ജമാല്‍ ഖശോഗിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നടപടികളെയും നിര്‍ദേശങ്ങളും തീരുമാനങ്ങളെയും അഭിനന്ദിക്കുന്നതായി യു.എ.ഇ ഉന്നത അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സഊദി ഭരണകൂടവും നേതൃത്വവും നീതിയും സമത്വവും ഉള്‍കൊള്ളുന്നതാണെന്നു വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

സഊദി ഭരണാധികാരിയുടെ ഇടപെടലില്‍ സംഭവം പുറത്ത് കൊണ്ട് വരികയും കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും ചെയ്ത നടപടിയില്‍ സഊദി ഉന്നത പണ്ഡിത സഭയും സംതൃപ്തി രേഖപ്പെടുത്തി. 'ഇസ്ലാമിക നിയമം അനുസരിച്ച് നീതിയും സമത്വവും നേടിയെടുക്കാന്‍ കഴിഞ്ഞതായി പണ്ഡിത സഭ വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിഷയത്തില്‍ ഒരു ഘട്ടത്തില്‍ സഊദിക്കെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ കൊണ്ട് വരുമെന്ന് പ്രഖാപിച്ച അമേരിക്കന്‍ പ്രസിഡന്റ് സഊദിയുടെ ഏറ്റുപറച്ചിലിനു ശേഷം അതീവ സൂക്ഷ്മതയോടെയാണ് പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയ നടപടി നല്ല നടപടിയുടെ ആദ്യമാണെന്ന് പറഞ്ഞ ട്രംപ് അമേരിക്കന്‍ പ്രതികരണത്തിനു മുന്നോടിയായി യു എസ് കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

ജമാല്‍ ഖശോഗിയുടെ മരണം കൊലപാതകമാണെന്ന് സഊദി സ്ഥിരീകരിച്ച ശേഷം അരിസോണയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്. മരണ കാരണത്തില്‍ സഊദിയുടെ വിശദീകരണം വിശ്വനീയമാണോയെന്ന ലേഖകന്റെ ചോദ്യത്തിന് ആദ്യം അതെയെന്ന് മറുപടി പറഞ്ഞ ട്രംപ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ച ശേഷം അടുത്തതെന്തെന്ന പ്രഖ്യാപനം നടത്താമെന്നും അദ്ദേഹം അപറഞ്ഞു. സഊദി തങ്ങളുടെ ഉറ്റ കക്ഷിയാണ്. പക്ഷെ, കൊലപാതകം അസ്വീകാര്യവും കൊലപാതകികളെ അറസ്റ്റ് ചെയ്തത് വലിയ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാല്‍ ഖശോഗിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയോട് അതീവ ദുഃഖകരമെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേര്‍സ് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിലെ തങ്ങളുടെ അന്വേഷണം ശക്തമായി തുടരും. ജമാല്‍ ഖശോഗിയുടെ മരണത്തില്‍ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങളുടെ സങ്കടത്തില്‍ തങ്ങള്‍ ചേരുന്നുവെന്നും ഇവര്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago