പുതിയ വാട്ടര്‍ കണക്ഷന്‍ അപേക്ഷകള്‍ ഇനിമുതല്‍ ഓഫിസില്‍ നേരിട്ടെത്തിക്കണം
ചവറ: പുതിയ വാട്ടര്‍ കണക്ഷനുവേണ്ടിയുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓഫിസില്‍ നേരിട്ടെത്തിക്കണം. കേരളാ വാട്ടര്‍ അതോറിട്ടി ചവറ സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന നീണ്ടകര, തേവലക്കര, തെക്കുംഭാഗം, ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍ പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെയും ഉപഭോക്താക്കളാണ് പുതിയ വാട്ടര്‍ കണക്ഷനുവേണ്ടി ചവറ ഇടപ്പള്ളിക്കോട്ടയിലുള്ള കേരളാ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഡിപ്പാര്‍ട്ട്‌മെന്റ് കണക്ഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും അംഗീകാരമില്ലാത്ത പ്ലമ്പര്‍മാര്‍ കൂടുതല്‍ തുക വാങ്ങി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് നേരിട്ട് അംഗീകൃത പ്ലമ്പര്‍ മുഖേന മാത്രമേ ഇനി മുതല്‍ കണക്ഷന്‍ നല്‍കുകയുള്ളൂ.
കണക്ഷന്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ 15 രൂപ ഫീസ് ഒടുക്കി അപേക്ഷ ഫോം കൈപ്പറ്റണം.അപേക്ഷയ്‌ക്കൊപ്പം ഉടമസ്ഥ അവകാശ സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ കാര്‍ഡ് , ബി പി എല്‍ ഉപഭോക്താക്കള്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയും ഹാജരാക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."