HOME
DETAILS

ഖത്തര്‍ പ്രശ്‌നം: ബഹ്‌റൈന്‍ രാജാവ് ജിദ്ദയിലെത്തി; ബാഹ്യസഹായമില്ലാതെ പ്രശ്‌നം പരിഹരിക്കുമെന്ന് സഊദി

  
backup
June 08 2017 | 00:06 AM

1252636989

 

ജിദ്ദ : ഖത്തറുമായുള്ള ഭാവി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ജിദ്ദയിലെത്തി. സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബഹ്‌റൈന്‍ രാജാവ് വ്യാഴാഴ്ച ഈജിപ്തിലേക്ക് തിരിക്കും . ഈജിപ്ത് പ്രസിഡന്റ് സീസിയുമായി മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യും .

സഊദിയും സുഹൃദ് രാജ്യങ്ങളും കഴിഞ്ഞ ദിവസം സ്വീകരിച്ച നടപടി ഖത്തറിന്റെയും മേഖലയുടെയും ഉത്തമ താല്‍പര്യത്തിനാണെന്നും ബാഹ്യസഹായമില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.

ജര്‍മനിയുടെയോ ഫ്രാന്‍സിന്റെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ജര്‍മന്‍ വിദേശകാര്യമന്ത്രിയുമൊത്ത് ബെര്‍ലിനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

സഊദി അറേബ്യയോടും മറ്റു രാജ്യങ്ങളോടും ശത്രുതവച്ചുപുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കരുതെന്ന് ആവശ്യപ്പെടുന്ന കരാര്‍ ഖത്തര്‍ പാലിച്ചില്ല. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയ കരാറുകളൊന്നും ഖത്തര്‍ പാലിച്ചിട്ടില്ല. ഖത്തര്‍ ഗവണ്‍മെന്റിന്റെ ശത്രുതാ രാഷ്ട്രീയം ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുകയാണ്. ഖത്തറിനും ഖത്തര്‍ ജനതക്കും കോട്ടം തട്ടിക്കണമെന്ന് ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. ആര്‍ക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടതെന്ന് ഖത്തര്‍ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്.

ലോകത്ത് ഭീകരതക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന രാജ്യം ഇറാനാണ്. മേഖലാ രാജ്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ക്കും തീവ്രവാദ ഭീകര സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന പിന്തുണക്കും ഇറാനെ ശിക്ഷിക്കണം. ഇറാന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയം ഒരു നിലക്കും അംഗീകരിക്കാനാവില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബുകള്‍ നിര്‍മിക്കുന്ന രാജ്യം ഇറാനാണ്. ഇറാന്‍ നിര്‍മിക്കുന്ന ബോംബുകളില്‍ 90 ശതമാനവും ഭീകര ഗ്രൂപ്പുകള്‍ക്കാണ് വിതരണം ചെയ്യുന്നത്. ഈ ബോംബുകള്‍ ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ചു. അല്‍ഖാഇദ അടക്കമുള്ള ഭീകര സംഘടനകളുടെ നേതാക്കള്‍ക്ക് ഇറാന്‍ അഭയം നല്‍കുന്നുണ്ട്. 37 വര്‍ഷത്തിനിടെ 12 രാജ്യങ്ങളുടെ എംബസികള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തി. നയതന്ത്രജ്ഞരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ നഗ്‌നമായി ലംഘിക്കുകയാണ്. മേഖലയില്‍ ഇറാന്‍ ഉണ്ടാക്കിത്തീര്‍ത്ത പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ വഹിക്കണമെന്നും ആദില്‍ അല്‍ജുബൈര്‍ ആവശ്യപ്പെട്ടു.

മേഖലയില്‍ ദീര്‍ഘകാലമായി ഖത്തര്‍ പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  21 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  34 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago