'കലര്‍പ്പില്ലാത്ത രചനകളാണ് സാഹിത്യ ലോകത്തിനാവശ്യം'
കോഴിക്കോട്: ശബ്ദതാരാവലി മുന്നില്‍ വെച്ചുള്ള പകര്പ്പെഴുത്തിന് പകരം സര്‍ഗാത്മക ചിന്തകളെ കലര്‍പ്പില്ലാതെ പ്രതിഫലിപ്പിക്കുന്ന രചനകളാണ് പുതിയ കാലത്ത് സാഹിത്യരംഗത്തെ പരിപോഷിപ്പിക്കാനായി നാം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര് അഭിപ്രായപ്പെട്ടു. 'എഴുത്തിന്റെ വഴിയും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതി യുവഎഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്മാന് അലി വാണിമേല്‍ അധ്യക്ഷനായി.
വിവിധ സെഷനുകള്‍ക്ക് ഡോ. ഷഫീഖ് വഴിപ്പാറ, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ നേതൃത്വം നല്കി. ശാക്കിര്‍ മണിയറ, ജനീസ് പാനൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമദ് റഹ്മാനി കരുവാരക്കുണ്ട്, ആദില്‍ ആറാട്ടുപുഴ, അബ്ദുല്ലത്വീഫ് ഹുദവി പാലത്തുങ്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."