മദ്യ നയം റെഡി, എല്‍.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം: ഈ മാസം പ്രഖ്യാപിക്കാനുള്ള മദ്യ നയത്തിന് ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനമാകും. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കാനാണ് തത്വത്തില്‍ തീരുമാനിച്ചതെന്നറിയുന്നു.
കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതിയ മദ്യ നയവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തിരുന്നു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും അന്തിമ തീരുമാനമായതായാണ് സൂചന. ഇന്നു നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ മദ്യനയം അവതരിപ്പിക്കും. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനായിരിക്കും അവതരിപ്പിക്കുക എന്നറിയുന്നു. യോഗം അംഗീകാരം നല്‍കിയാല്‍ വൈകിട്ട് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. പതിനഞ്ചിനു മുന്‍പ് തന്നെ മദ്യനയം പ്രഖ്യാപിക്കും.
കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ചെറിയ മാറ്റം വരുത്തിയാണ് ഈ സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. അടച്ച ബാറുകള്‍ തുറക്കുന്നതു കൂടാതെ മദ്യ വര്‍ജനത്തിനും ബൃഹദ് പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പുതിയ മദ്യനയം വരുമ്പോള്‍ ബാറുകളുടെയും, ബിവറേജസ് ഔട്ട് ലെറ്റുകളുടെയും സമയക്രമം മാറിയേക്കും, കൂടാതെ മദ്യം വാങ്ങുന്നവരുടെ വയസ് 25 ആക്കാനും സാധ്യതയുï്.
മദ്യത്തില്‍ നിന്ന് പിരിക്കുന്ന സെസ് ഉപയോഗിച്ച് വിമുക്തി വഴി എല്ലാ ജില്ലാ ആശുപത്രികളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനും ആലോചനയുï്. അതും ഇന്നത്തെ എല്‍.ഡി.എഫ് യോഗമായിരിക്കും തീരുമാനിക്കുക. മദ്യ നയം ചര്‍ച്ച ചെയ്യുന്നത് കൂടാതെ തോമസ് ചാïിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍.സി.പിയിലുïായ പൊട്ടിത്തെറിയും ചര്‍ച്ചയ്‌ക്കെടുക്കും.
മന്ത്രി സ്ഥാനത്തിരിക്കേ തോമസ് ചാïി പാര്‍ട്ടി പ്രസിഡന്റ് ഉഴവൂര്‍ വിജയനെതിരേ പരസ്യ വിമര്‍ശനം നടത്തിയത് ശരിയല്ലെന്ന നിലപാടിലാണ് ഇടതുപക്ഷത്തെ ഘടകകക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."