കേരളം സുന്ദരമാക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതിസ്‌നേഹവും സംരക്ഷണവും ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താന്‍ ആഹ്വാനം ചെയ്ത് കുട്ടികള്‍ക്ക് മുഖ്യമന്ത്രി കത്തയക്കുന്നത്.പ്രിയ കൂട്ടുകാരേ എന്ന് സംബോധന ചെയ്യുന്ന കത്തില്‍ കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്നു ചോദിക്കുന്നു. അതിനായി ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളും കത്തില്‍ വിവരിക്കുന്നു.
കൂടുതല്‍ പ്രണവായുവും ജലവും ലഭിക്കാന്‍ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, കുപ്പികളും കവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക,പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കുക തുടങ്ങിയവയാണ് കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. വിഷം കലര്‍ന്ന പച്ചക്കറികളില്‍ നിന്നുള്ള മോചനത്തിനായി പരമാവധി ജൈവ വളം ഉപയോഗിച്ച് നമുക്കുവേïണ്ട പച്ചക്കറികള്‍ നാം തന്നെ വിളയിക്കണം. മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അങ്ങനെ ഒഴിവാക്കാനാകും.
ജലസ്രോതസുകള്‍ ശുചീകരിക്കുന്നതിനു മുന്‍കൈയെടുത്തു നാളത്തെ തലമുറയ്ക്കുവേïണ്ടി ജലാശയങ്ങളെ പരിപാലിക്കണം. ഒരുതുള്ളി ജലം പോലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കണം. നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളര്‍ന്നു നാടിനു വെളിച്ചവും മാതൃകയും ആവണം. പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കുട്ടികളെ ക്ഷണിച്ച് അവസാനിപ്പിക്കുന്ന കത്തില്‍ പേരും സ്‌കൂള്‍ വിലാസവും സഹിതം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."