HOME
DETAILS
MAL
പാകിസ്താന് വെള്ളം തുറന്നുവിട്ടു; പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം
backup
August 25 2019 | 21:08 PM
ചണ്ഡീഗഡ്: പാകിസ്താനില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ അതിര്‍ത്തിയിലെ പഞ്ചാബ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. ഫിറോസ്പൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. സത്ലജ് നദിയില്‍ വെള്ളം ഉയര്‍ന്നതോടെ നദീ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍.ഡി.ആര്.എഫ്, സൈന്യം എന്നിവരെ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
പാകിസ്താന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ പഞ്ചാബ് അതിര്‍ത്തിയിലുള്ള തടയണ തകര്‍ന്നതാണ് ഗ്രാമത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."