ഹറമിലെ ആറു മുഅദ്ദിനുമാര്ക്ക് സസ്പെന്ഷന്
മക്ക: വിശുദ്ധ ഹറമിലെ ആറ് മുഅദ്ദിനുമാര്ക്ക് സസ്പെന്ഷന്. ഹറം കാര്യാലയ വകുപ്പാണ് ഇവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍, നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
നടപടിക്രമങ്ങളുടെ ഭാഗമായി മുന്നറിയിപ്പ് നൊട്ടീസോ വിശദീകരണമോ ചോദിക്കാതെയാണ് ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഇവരോട് വാക്കാല്‍ ഹറം കാര്യാലയ വകുപ്പ് നിര്‍ബന്ധിച്ചതെന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സഊദി പ്രാദേശിക മാധ്യമം വ്യക്തമാക്കി. നിയമ ലംഘനം നടത്തിയതായി ആറു മുഅദ്ദിനുമാരെയും ഹറം കാര്യാലയ വകുപ്പ് അറിയിച്ചിരുന്നില്ല. രണ്ടാഴ്ച മുന്‍പ് സസ്പെന്ഷന് നിര്‍ദേശം അപ്രതീക്ഷിതമായി അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി മുഅദ്ദിനുമാരായി സേവനം അനുഷ്ഠിച്ചവരും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
വിശുദ്ധ ഹറമില്‍ ആകെ 24 മുഅദ്ദിനുമാരാണുള്ളത്. ഇതില്‍ ഇരുപതു പേര് ഔദ്യോഗിക മുഅദ്ദിനുമാരും നാലു പേര് അനൗദ്യോഗിക മുഅദ്ദിനുമാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."