പ്രീപ്രൈമറി ജീവനക്കാര്‍ക്ക് ഓണറേറിയം അനുവദിക്കണം
കൊടുവായൂര്‍: പ്രീപ്രൈമറി വിഭാഗത്തെ അവഗണിക്കുതായി പരാതി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്ഷിക്കുതിനാണ് 1982 ല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി.ടി.എ പ്രീപ്രൈമറി ആരംഭിച്ചത്. അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ കഴിഞ്ഞത് പി.ടി.എ പ്രീപ്രൈമറികളുടെ വരവോടെയാണ്.
നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2009 ല്‍ സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ഓണറേറിയം നല്കാന് ബഡ്ജറ്റ് നിര്‍ദേശം ഉണ്ടായി. വേതനവര്‍ധനവിനു വേണ്ടി ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. ടീച്ചര്‍, ആയ എന്നിവര്‍ക്ക് യഥാക്രമം 5000, 3500 രൂപ നല്കാന് കേരള ഹൈക്കോടതി ശക്തമായ നിലപാടെടുത്തു.
2012 ല്‍ സര്‍ക്കാറിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്ന്, ശമ്പളം വാങ്ങുന്നത് പ്രീപ്രൈമറിക്കാര്‍ക്ക് പുതുക്കിയ വേതനം നല്‍കിയതിന് ശേഷം മതിയെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ സര്‍ക്കാര്‍ സ്ക്കൂള് പ്രീപ്രൈമറി ജീവനക്കാര്‍ക്ക് 9500, 6500 എ നിലയില്‍ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."