കശാപ്പ് നിയന്ത്രണം: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം കേന്ദ്രം ഇല്ലാതാക്കുന്നുവെന്ന് കശാപ്പ് നിരോധനത്തിനെതിരേ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തികളുടെ ഭക്ഷണത്തില്‍ കൈകടത്തരുത്.
സംസ്ഥാനത്തിന്റെ പരിധിയിലുള്ള കടന്നുകയറ്റമാണിത്. കശാപ്പ് നിയന്ത്രണത്തിനു പിന്നില്‍ ഗോവധ നിരോധന രാഷ്ട്രീയ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് വിജ്ഞാപനം തയാറാക്കിയത്. അദാനി, അംബാനിമാരെപ്പോലുള്ള വന്‍കിട കുത്തകകളെ സഹായിക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
മോദി എപ്പോഴെങ്കിലും ഇന്ത്യയില്‍ എത്തുമ്പോള്‍ നമ്മുടെ ബിജെപി എംഎല്‍എ കേരളത്തിന്റെ വികാരം മോദിയെ പറഞ്ഞുമനസിലാക്കണമെന്നും വിഎസ് പരിഹസിച്ചു.
കശാപ്പ് നിയന്ത്രണം കര്‍ഷകരേയും കാര്‍ഷിക രംഗത്തേയും ബാധിക്കുമെന്നു കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടിയാണെന്നു ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര വിജ്ഞാപനം കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ്. വിജ്ഞാപനത്തിന്റെ പേരില്‍ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."