പ്രൗഢമീ തുടക്കം
പാലക്കാട്: പ്രൗഢ സദസിനെ സാക്ഷിയാക്കി സുപ്രഭാതം പാലക്കാട് എഡിഷന്‍ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞനും പോളികെം ഫോര്‍മുലാസ് മാനേജിങ് ഡയരക്ടറുമായ സുരേഷ് സുകുമാരന്‍ നായര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
പാലക്കാട് പ്രസന്നലക്ഷ്മി ഹാളില്‍ നടന്ന ചടങ്ങ് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളാല്‍ ശ്രദ്ധേയമായി. എഡിഷനെ വരവേല്‍ക്കാന്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് ഉദ്ഘാടന നഗരിയിലെത്തിയത്. നാല് വര്‍ഷം പിന്നിട്ട സുപ്രഭാതം ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ ജനഹൃദയങ്ങളില്‍ നേടിയെടുത്ത സാന്നിധ്യത്തിന് തെളിവുകൂടിയായി ഉദ്ഘാടന ചടങ്ങ്.
കഴിഞ്ഞ വര്‍ഷം അവാസനത്തോടെ പ്രഖ്യാപിച്ച പാലക്കാട് എഡിഷന്‍ യാഥാര്‍ഥ്യമായതിലെ ചാരിതാര്‍ഥ്യം സദസ്സിലെ എല്ലാ മുഖങ്ങളില്‍ ദൃശ്യമായിരുന്നു. എഡിഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളുടെയും താഴെ ഘടകങ്ങളിലുള്ള പ്രവര്‍ത്തകരുടെയും മാസങ്ങളായുള്ള പരിശ്രമം വന്‍ വിജയമായതും ഉദ്ഘാടന ചടങ്ങില്‍ ദൃശ്യമായി.
എഡിഷന്‍ യാഥാര്‍ത്യമായതോടെ പാലക്കാട് ജില്ലക്ക് പുറമെ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തൃശ്‌നാപ്പള്ളി, മേട്ടുപ്പാളയം, പൊള്ളാച്ചി, ഏര്‍വാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുപ്രഭാതം പത്രം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."