HOME
DETAILS
MAL
അറവ് നിരോധനം: പ്രത്യേക നിയമസഭ സമ്മേളനം പ്രമേയം പാസാക്കി
backup
June 08 2017 | 07:06 AM
തിരുവനന്തപുരം: കന്നുകാലി അറവ് നിരോധനവുമായി ബന്ധപ്പെട്ട നിരോധനത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്.
സഭയിലെ ഏക ബി.ജെ.പി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ബാക്കി സഭാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധനം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്തത്. വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് സഭ പ്രമേയം പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."