യുവാവിന്റെ മരണം; തുവ്വൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
തുവ്വൂര്‍: യുവാവ് എച്ച് വണ്‍, എന്‍ വണ്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പള്ളിപ്പറമ്പില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാപ്പുങ്ങല്‍ അബ്ദുല്‍ സത്താര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇത് എച്ച് വണ്‍, എന്‍ വണ്‍ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് തുവ്വൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. പള്ളിപ്പറമ്പിലെ 200 വീടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവല്‍ക്കരണ കാമ്പയിനും, പ്രദേശവാസികള്‍ക്കായി രോഗ നിര്‍ണയ ക്യാമ്പും നടത്തി. രോഗ നിര്‍ണയത്തില്‍ ആര്‍ക്കും രോഗബാധ ഉള്ളതായി കണ്ടത്തിയിട്ടില്ല. സത്താറിന് മറ്റേതെങ്കിലും പ്രദേശത്ത് നിന്ന് രോഗബാധയുണ്ടായതാകാം എന്നാണ് ആരോഗൃ വകുപ്പിന്റെ നിഗമനം. പ്രദേശവാസികളുടെ ഭയാശങ്ക മാറ്റുന്നതിനായി പള്ളിപറമ്പില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന് ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. അബ്ദുല്‍ അസിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."