HOME
DETAILS
MAL
നിയമ തടസങ്ങള്‍ ഇല്ലാത്ത ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം
backup
June 08 2017 | 08:06 AM
തിരുവനന്തപുരം: നിയമ തടസമില്ലാത്ത ബാറുകള്‍ തുറക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനാണ് ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ ധാരണയായത്.
സംസ്ഥാനത്തെ ബാറുകളില്‍ കള്ള് ലഭ്യമാക്കാനും തീരുമാനമുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കും. കള്ള് വ്യവസായം സംരക്ഷിക്കാന്‍ ടോഡി സൊസൈറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം, പാതയോരത്തെ ബാറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. സുപ്രിം കോടതി വിധിക്ക് ശേഷം മാത്രമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. കരട് മദ്യനയം ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."