HOME
DETAILS
MAL
ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍
backup
June 08 2017 | 08:06 AM
ന്യൂഡല്‍ഹി: ദലിത് മുന്നേറ്റത്തിനായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന 'രാവണന്' അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ വേനല്‍ക്കാല വസതിയില്‍ വെച്ചാണ് ചന്ദ്രശേഖറിനെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ജാതീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിഭാഷകന് കൂടിയായ ചന്ദ്രശേഖറാണെന്നാണ് പൊലിസിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് 25 എഫ്.ഐ.ആറുകളാണ് പൊലിസ് തയ്യാറാക്കിയിട്ടുള്ളത്.
ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ വന്‍ ദലിത് റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ചന്ദ്രശേഖറിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."