വിഷരഹിത പച്ചക്കറി വിപ്ലവത്തിനായി കുടുംബ കൂട്ടായ്മ
ത്യക്കരിപ്പൂര്‍: കുടുംബ സംഗമങ്ങള്‍ നടത്തി പിരിഞ്ഞുപോകുന്നതിനു പകരം കൂട്ടായ്മയിലൂടെ വിഷരഹിത പച്ചക്കറി വിപ്ലവം തീര്‍ക്കുകയാണ് തൃക്കരിപ്പൂരിലെ മജ്ലിസെ ഹസ്സന് കുടുംബ കൂട്ടായ്മ. ഹരിത സംഘത്തിന്റെ വിഷരഹിത ജൈവ പച്ചക്കറി കൃഷി 'ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍' എന്ന പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മജ്ലിസെ ഹസ്സന്. പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം ഗ്രോബാഗുകള്‍ വിതരണം ചെയ്തു. ഒന്നാം ഘട്ടത്തില്‍ വിവിധ വിത്തിനങ്ങള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു.
എം. അബ്ദുല്ല അധ്യക്ഷനായി. ഗ്രോ ബാഗ് വിതരണവും ഫ്ളാഗ്ഒ ാഫും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ. അനില്‍കുമാര്‍ നിര്‍വഹിച്ചു.
പടന്നക്കാട് കാര്‍ഷിക കോളജ് ഫാം സൂപ്രണ്ട് മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മാസ്റ്റര്‍, എം. അബ്ദുല്‍ ഗഫാര്‍, ഇസ്സുദ്ദീന്‍ ഹാജി ചെറുവത്തൂര്‍, എം. അബ്ദുല്‍ ഗഫാര്‍, എന്‍.പി റംലത്ത്, സുഹൈല്‍, കെ. ബഷീര്‍, സഈദ് വലിയപറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."