മാലിന്യവും ഉപയോഗശൂന്യമായ ബസ് സ്റ്റാന്‍ഡും; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
ചങ്ങരംകുളം: ചങ്ങരംകുളം ടൗണിലെ മാലിന്യവും ഉപയോഗശൂന്യമായ പുതിയ ബസ് സ്റ്റാന്ഡിനുമെതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. മാധ്യമങ്ങളിലൂടെ ചങ്ങരംകുളത്തിന് കളങ്കമുണ്ടണ്ടാക്കിയ മാലിന്യവാര്ത്ത പഞ്ചായത്തിന് നാണക്കേടുണ്ടണ്ടാക്കിയെന്നും പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് എട്ടുവര്‍ഷമായി തുറന്നുകൊടുക്കാനാകാത്ത പഞ്ചായത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മാലിന്യങ്ങള്‍ മൂലം ചങ്ങരംകുളം ടൗണില്‍ പൊതുജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നടക്കാനാകില്ല. ബസ് ബേ കം ഷോപ്പിങ് കോപ്ലക്സ് ഇതുവരെ തുറക്കാതെ എല്‍.എസ്.ജി.ഡി ഫണ്ടണ്ടില്‍ നിന്നും ലോണിനായി വന്‍ തുക മാറ്റിവെക്കുന്നതു മൂലം പഞ്ചായത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ബസ് ബേ കം ഷോപ്പിങ് കോപ്ലക്സിനു മുന്നില്‍ വികസന മുടക്കിയായി നില്ക്കുന്ന നിലവിലെ വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് കെട്ടിടവും അപകടാവസ്ഥയിലാണ്.
ജനകീയ പദ്ധതികള്‍ നടപ്പാക്കാന്‍ പഞ്ചായത്തിനായിട്ടില്ല. റവന്യൂ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും തമ്മിലുള്ള തര്‍ക്കത്താല്‍ തുടരുന്ന ബസ് ബേയുടെ അനിശ്ചിത്വം നീക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കാതെ പഞ്ചായത്ത് രാഷ്ട്രീയം കളിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച പഞ്ചായത്ത് ഓഫിസിലേക്ക് ശക്തമായ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ എടപ്പാള്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പ്രകാശന്, ആലങ്കോട് മേഖല സെക്രട്ടറി ടി.പി ശിഹാബ്, പ്രസിഡന്റ് എ.ടി ധനീഷ് , ട്രഷറര്‍ എം.കെ രതീഷ്, കെ.വി റൗഫ്, അഷ്റഫ് തച്ചുപറമ്പ്, സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."