അനധികൃത മണ്ണിടലിനെതിരേ വില്ലേജ് അധികൃതര്‍
പയ്യന്നൂര്‍: അനധികൃതമായി മണ്ണിട്ടുനികത്തുന്ന ഭൂടമയ്‌ക്കെതിരേ പയ്യന്നൂര്‍ വില്ലേജ് ഓഫിസ് അധികൃതര്‍ നടപടിയെടുത്തു. കേളോത്ത് നാരങ്ങാത്തോട് കൈരളി ഓഡിറ്റോറിയം റോഡിന് സമീപം ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെട്ട അരയേക്കറോളം വയല്‍ മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം പയ്യന്നൂര്‍ വില്ലേജ് ഓഫിസര്‍ പി.ഐ രാജേഷും സംഘവും സമയോചിതമായി ഇടപെട്ട് തടയുകായായിരുന്നു.
തുടര്‍ച്ചയായി ടിപ്പര്‍ ലോറികളില്‍ ചരല്‍ മണ്ണ് അനധികൃതമായി നിക്ഷേപിക്കുന്നതറിഞ്ഞ് വില്ലേജ് ഓഫിസറും മറ്റ് റവന്യു ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തുകയായിരുന്നു. നിക്ഷേപിച്ച മുഴുവന്‍ മണ്ണും ഉടമയെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ച് വയല്‍ പൂര്‍വ സ്ഥിതിയിലാക്കി.
അനധികൃതമായി വയല്‍ മണ്ണിട്ടു നികത്തുന്ന ഭൂടമയ്‌ക്കെതിരെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം കര്‍ശനമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."