ഐ.ആര്.പി.സി വിവാഹപൂര്‍വ കൗണ്‍സലിങ്ങിന് തുടക്കം
കണ്ണൂര്‍: ഐ.ആര്.പി.സി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിങ്ങിന് തുടക്കമായി. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്സ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.പി സുബൈര്‍ അധ്യക്ഷനായി. കോ ഓഡിനേറ്റര്‍ ഷബീര്‍ വി. റഹ്മാന് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.ടി റംല, , എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നിസാര്‍ അതിരകം, കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫിക്കര്‍ അലി, ന്യൂനപക്ഷ സാംസ്കാരിക സമിതി കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഒ.വി ജാഫര്‍, കോളജ് ഓഫ് കോമേഴ്സ് ചെയര്മാന് സി. അനില്‍കുമാര്‍, ഐ.ആര്.പി.സി സെക്രട്ടറി കെ.വി മുഹമ്മദ് അഷ്റഫ്, ചെയര്മാന് പി.എം മുഹമ്മദ് സാജിദ്, പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്സ് കോഓഡിനേറ്റര്‍ മൂസാന്‍കുട്ടി നടുവില്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ എം. സഹദേവന് സംസാരിച്ചു.
18 തികഞ്ഞ യുവതീ യുവാക്കള്‍ക്ക് വിവാഹ ജീവിതത്തെക്കുറിച്ചുള്ള അവബോധം പകര്‍ന്നുകൊടുക്കുകയാണ് ലക്ഷ്യം. നാലുദിവസത്തെ കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.
ആവശ്യമെങ്കില്‍ വിവാഹശേഷം തുടര്കൗണ്സലിങ്ങും ലഭിക്കും. വിവിധ മതസംഘടനകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും കോഴ്സ് നടത്തിപ്പിനായി ഐ.ആര്.പി.സിയുമായി സഹകരിക്കുന്നുണ്ട്. ന്യൂനപക്ഷ വകുപ്പ് തയ്യാറാക്കിയ സിലബസ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള ഫാക്കല്‍റ്റിയാണ് ക്ലാസെടുക്കുന്നത്. ഫോണ്‍: 9446062688.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."