HOME
DETAILS
MAL
വര്‍ഗീയത വളര്‍ത്താനുള്ള നീക്കങ്ങളെ കരുതിയിരിക്കണം: ജിഫ്‌രി തങ്ങള്‍
backup
August 02 2016 | 19:08 PM
കോഴിക്കോട് : മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനും ചില കോണുകളില്‍ നിന്നുള്ള ആസൂത്രിത നീക്കത്തെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ അപലപനീയമാണ്.
അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി വര്‍ഗീയ ശക്തികളില്‍ നിന്നും പിന്തുണലഭിക്കുന്നതിനായി നടത്തിയ വിലകുറഞ്ഞ നീക്കത്തെ പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളണം. കേരളത്തില്‍ മതമൈത്രി നിലനിര്‍ത്താന്‍ സമസ്ത നടത്തുന്ന സേവനങ്ങള്‍ മഹത്തരമാണ്.സുഗമമായ പ്രബോധനത്തിന് കേരളത്തില്‍ സാധിക്കുന്നതും അതിനാലാണ്. ഇത്തരം പ്രകോപനങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."