HOME
DETAILS
MAL
ബസ് ജീവനക്കാരും വഴിയാത്രക്കാരും തമ്മില്‍ വാക്കേറ്റം, സംഘര്‍ഷം
backup
October 21 2018 | 06:10 AM
നാദാപുരം: ബസ് ജീവനക്കാരെ ചോദ്യം ചെയ്യാനെത്തിയ വഴിയാത്രക്കാരും നാട്ടുകാരുമായുണ്ടായ വാക്കേറ്റം കല്ലാച്ചിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇന്നലെ എട്ടോടെ തലശ്ശേരിയില്‍നിന്നു തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കല്ല് തെറിപ്പിച്ചതായി പറഞ്ഞ് കസ്തുരിക്കുകുളത്തുനിന്നു ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നു കല്ലാച്ചി ടൗണിലെ വായനശാലക്കു സമീപം തടയുകയായിരുന്നു.
ഇതേ ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടയില്‍ ബസ് തടഞ്ഞ രണ്ടു പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം ഏറ്റതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."