സ്കൂളുകളുടെ മികവ് ഉയര്‍ത്താന്‍ ലൈബ്രറികള്‍
കണ്ണൂര്‍: കല്ല്യാശ്ശേരി മണ്ഡലത്തിലെ യു.പി സ്കൂളുകളെ അടുത്ത വായനശാല ദത്തെടുക്കും. സ്കൂളിന്റെ അക്കാദമിക് കാര്യങ്ങളില്‍ സഹായം നല്‍കാനും കുട്ടികളുടെയും അമ്മമാരുടെയും വായന പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലൈബ്രറി കൗണ്‍സില്‍ പദ്ധതി തയ്യാറാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ടി.വി രാജേഷ് എം.എല്‍.എ നടത്തുന്ന ഇടപെടലിന്റെ തുടര്‍ച്ചയായാണ് ലൈബ്രറികള്‍ സ്കൂളിനെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മണ്ഡലത്തില്‍ 106 സ്കൂളില്‍ 13 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ പൂര്‍ണമായും ഗേള്‍സ് ഫ്രണ്ട്ലി റൂം, ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് എന്നിവ സ്ഥാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ പൂര്‍ണമായും ആധുനിക രീതിയിലുള്ള കെട്ടിടനിര്‍മാണം നടക്കുകയാണ്. സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊട്ടടുത്ത ലൈബ്രറികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്കാവശ്യമായ പുസ്തകം വിതരണം ചെയ്യും. കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ക്കും പുസ്തകം നല്‍കും. ലൈബ്രറികള്‍ സ്കൂള്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വായനാപക്ഷാചാരണ സമയത്ത് നടക്കുമെന്ന് ടി.വി രാജേഷ് എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."