HOME
DETAILS

ഏകദിന പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

  
backup
October 21 2018 | 08:10 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d


ഗുവാഹത്തി: ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് വിന്‍ഡീസുമായുള്ള ഏകദിന മത്സരത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. ഉച്ചക്ക് 1.30ന് ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ടെസ്റ്റ് പരമ്പരയിലെ വൈറ്റ് വാഷിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെ വീണ്ടും നാണംകെടുത്താനുറച്ചാണ് ടീം ഇന്ത്യ ഇന്ന് ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. ടെസ്റ്റിലേറ്റ നാണക്കേടിന് ഏകദിനത്തില്‍ പകരം ചോദിക്കാനിറങ്ങുന്ന കരീബിയന്‍സിനെ പരാജയപ്പെടുത്തി ദൈര്‍ഘ്യമേറിയ ഏകദിന പരമ്പരയ്ക്കു തുടക്കം കുറിക്കുകയാണ് കോഹ്‌ലിയുടേയും ടീമിന്റെയും ലക്ഷ്യം. ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് റാങ്കിങില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിനെ നേരിടുക. അവസാനമായി കളിച്ച ഏഷ്യാകപ്പില്‍ ചാംപ്യന്മാരാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ മടങ്ങിവരവും ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കും.
വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരുന്നതോടൊപ്പം ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പും കൂടിയാണ് ഇന്ത്യക്ക് ഈ മത്സരം. ഫോം നഷ്ടപ്പെട്ട താരങ്ങള്‍ക്ക് പകരം പുതുമുഖ താരങ്ങള്‍ക്ക് ഏകദിനത്തില്‍ ഇന്ത്യ അവസരം നല്‍കുന്നുണ്ട്. ടീമിന്റെ കരുത്തും പോരായ്മയുമെല്ലാം തിരിച്ചറിഞ്ഞ് ലോകകപ്പിന് മുമ്പ് മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാവും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. പുതുമുഖ താരങ്ങളായ റിഷഭ് പന്ത്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പുതുമുഖ താരങ്ങള്‍. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ധോണിയെയും പന്തിനെയും ഒരുമിച്ച് കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്‌സ്മാനായിട്ടാവും പന്ത് പ്ലെയിങ് ഇലവനിലെത്തുക. പന്തിനെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ടീമിലുള്‍പ്പെടുത്തിയത്.
ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്.
ടീം വെസ്റ്റ് ഇന്‍ഡീസ്: ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, കീറണ്‍ പവെല്‍, ചന്ദ്രപോള്‍ ഹേംരാജ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷെയ് ഹോപ്പ്, ഫാബിയന്‍ അലെന്‍, കെമര്‍ റോച്ച്, ആഷ്‌ലി നഴ്‌സ്, ദേവേന്ദ്ര ബിഷു, ഒബയ് മക്കി, അല്‍സാരി ജോസഫ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  9 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  10 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  10 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  10 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  10 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  10 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  10 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  10 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  10 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  10 days ago