മിന്നല്‍ പണിമുടക്ക്: ജീവനക്കാര്‍ക്കെതിരേ നടപടിക്ക് അനുമതി തേടി തച്ചങ്കരിയുടെ കത്ത്
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച്ച മൂന്നര മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് അനുമതി തേടി കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ. തച്ചങ്കരി സര്‍ക്കാരിന് കത്തയച്ചു. കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടംബശ്രീക്ക് കൈമാറാനുള്ള നീക്കത്തിനെതിരായ യൂനിയനുകളുടെ പ്രതിഷേധമായിരുന്നു മിന്നല്പണിമുടക്കിലേക്ക് നയിച്ചത്. പണിമുടക്കിനെതുടര്‍ന്ന് 1200ഓളം ഷെഡ്യൂളുകള്‍ തടസപ്പെട്ടുവെന്നും ഒരുകോടിയോളം വരുമാന നഷ്ടമുണ്ടായെന്നും ആരോപിച്ചാണ് നടപടിക്ക് അനുമതി തേടി കെ.എസ്.ആര്.ടി.സി എം.ഡി കത്തയച്ചത്. എന്നാല്‍ ജീവനക്കാര്‍ക്കെതിരേ നടപടിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പരിമതിയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഔദ്യോഗിക തീരുമാനം ഈയാഴ്ച കെ.എസ്.ആര്.ടി.സിയെ അറിയിക്കും.
അതേസമയം മിന്നല്‍ പണിമുടക്കിന്റെ പേരില്‍ കെ.എസ്.ആര്.ടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്നാണ് സംയുക്ത സമരസമിതിയുടെ വിശദീകരണം. പണിമുടക്ക് നടന്ന ഒക്ടോബര്‍ 16ന് 6,47,22,816 രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ വരുമാനം. തൊട്ടു മുന്‍പുള്ള ചൊവ്വാഴ്ചയെ അപേക്ഷിച്ച് 22ലക്ഷം രൂപ അധികമാണിതെന്നാണ് സമരസമിതിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."