ചെങ്ങന്നൂര്‍ റെയില്‍വെ മേല്‍പ്പാലത്തിനു താഴെ വെള്ളക്കെട്ട്: യാത്രക്കാര്‍ ദുരിതത്തില്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് താഴെയുള്ള ഭാഗം വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടതോടെ യാത്രക്കാര്‍ അപകടഭീഷണിയില്‍.
മാവേലിക്കര -കോഴഞ്ചേരി എം.കെ റോഡില്‍ പേരിശേരി റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു താഴെയാണ് കുഴിയും വെള്ളക്കെട്ടുമായതോടെ യാത്ര ദുരിതത്തിലായത്. ഇരുചക്രവാഹനങ്ങ ള്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് ഇതു വഴിയുള്ള യാത്ര അപകടഭീഷണിയുയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം പേരിശേരി സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരിക്ക് കുഴിയില്‍ വീണു സാരമായി പരിക്കേറ്റു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ശുചി മുറികളില്‍നിന്നും മലിനജലവും മറ്റും താഴെയുള്ള വെള്ളക്കെട്ടിലേക്കാണ് വീഴുന്നത്.
ഈ അഴുക്കുവെള്ളമാണ് യാത്രക്കാരുടെമേല്‍ തെറിച്ചുവീഴുന്നത്. അടിയന്തിരമായി വെള്ളക്കെട്ടൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."