ചേര്‍ത്തലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഇന്ന് സി.ഐ.ടി.യു പണിമുടക്ക്
ചേര്‍ത്തല: ബി.എം.എസ് ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.
കടകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സബ് രജിസ്റ്റാര്‍ ഓഫീസിലും താലൂക്ക് ഓഫീസിലും പ്രവര്‍ത്തനമെന്നും നടന്നില്ല. ഹാജര്‍ നില കുറവായിരുന്നു. സ്വകാര്യ ബസുകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തിയില്ല. എന്നാല്‍ കെ.എസ്.ആര്.ടി.സി അധിക ട്രിപ്പുകള്‍ നടത്തിയതിനാല്‍ യാത്രാക്ലേശം അധികമുണ്ടായില്ല. അരുക്കുറ്റി, അര്‍ത്തുങ്കല്‍, ചെല്ലാനം തുടങ്ങിയ ഉള്‍നാടന്‍ മേഖലയിലേയ്ക്കാണ് അധിക ട്രിപ്പ് നടത്തിയത്. അരുക്കുറ്റിയിയിലേയ്ക്കു മാത്രം 20 ഓളം അധിക ട്രിപ്പുകള്‍ നടത്തി.
സീതാറാം യെച്ചൂരിക്കു നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് ചേര്‍ത്തല നഗരത്തില്‍ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ബി.എം.എസ് മേഖലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്. ബി.എം.എസ് ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ സംഘടനകള്‍ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനത്തിടെ ഇരുമ്പുപാലത്തിന് സമീപമുള്ള സിഐടിയു ഭവനു നേരെയും അക്രമം നടത്തി.
കസേരകളും ഫോട്ടോകളും തല്ലി തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് സി ഐ ടി യു തൊഴിലാളികള്‍ ഇന്ന് പണിമുടക്കു നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."