പ്രതികളെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ്
കോഴിക്കോട്: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ നോമിനേഷന് നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച് ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്നലെ കല്ലിക്കണ്ടി എന്‍.എ.എം കോളജില്‍ കൊളവല്ലൂര്‍ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ കണ്ടുനില്ക്കെ പുറമെനിന്ന് സംഘടിച്ചെത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കാംപസില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഗവ. കോളജ് തലശ്ശേരി, ഐ.എച്ച്.ആര്.ഡി കല്ലാച്ചി, ഗവ. കോളജ് കൊടുവള്ളി, ഐ.ടി.എം മയ്യില്‍, കാലിക്കറ്റ് സര്‍വകലാശാല കാംപസ്, ഓറിയന്റല്‍ കോളജ് ലക്കിടി എന്നിവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് എസ്.എഫ്.ഐ നടത്തിവരുന്നത്. കുറ്റക്കാര്‍ക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."