ആര്-ബ്ലോക്കില്‍ കൃഷി; പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കുട്ടനാട്: വര്‍ഷങ്ങളായി വെള്ളം കയറിക്കിടക്കുന്ന 1500 ഓളം ഏക്കര്‍ വരുന്ന ആര്.ബ്ലോക്കിലെ ഭൂമി കൃഷി യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തിരമായി ആരംഭിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നു് ആര് ബ്ലോക്കിലെ 40 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി കൃഷി മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി പമ്പു സെറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പമ്പിംഗ് ജോലികള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 21 പമ്പ് സെറ്റുകള്‍ നിലവിലുണ്ടെങ്കിലും കാലപ്പഴക്കവും വെള്ളം കയറിയതിനാലും പമ്പിംഗ് മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
ആര്-ബ്ലോക്കിലെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിക്കാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനുമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസറായ ജെ.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."